പെരുമ്പാവൂരിൽ രാസലഹരിയുമായി യുവാവ് പിടിയിൽ

ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിൽ പെരുമ്പാവൂർ ഇവിഎം തീയേറ്ററിന് സമീപത്തുനിന്ന് 1.1 ഗ്രാം എംഡിഎംഎയുമായി പിടികൂടുകയായിരുന്നു
Youth arrested for synthetic drugs in Perumbavoor
പിടിയിലായ അബൂബക്കർ സിദ്ദിഖ്
Updated on

കൊച്ചി: രാസലഹരിയുമായി ഒരാൾ പിടിയിൽ. കോടനാട് മുണ്ടൻ തുരുത്തിൽ താമസിക്കുന്ന കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ് (40) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിൽ പെരുമ്പാവൂർ ഇവിഎം തീയേറ്ററിന് സമീപത്തുനിന്ന് 1.1 ഗ്രാം എംഡിഎംഎയുമായി പിടികൂടുകയായിരുന്നു. ബംഗലൂരുവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങുന്നതെന്ന് പൊലീസിനോട് പറഞ്ഞു. ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ്, എ.എസ്.ഐ പി.എഅബ്ദുൽ മനാഫ്, സീനിയർ സി.പി ഒ മാരായ ടി.എ അഫ്സൽ , വർഗീസ് ടി വേണാട്ട്, ബെന്നി ഐസക് , മുഹമ്മദ് ഷാൻ, നജ്മി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

logo
Metro Vaartha
www.metrovaartha.com