

എംഡിഎംഎയുമായി ഒരാൾ പിടിയിൽ
file
മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് 500 ഗ്രാം എംഡിഎംഎയും 7.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
തിരൂർ കോട്ടായി സ്വദേശി അബ്ദുൾ മുഷിർ (32) ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി കുറ്റിപുറത്തിനു സമീപത്തെ മഞ്ചാടിയിൽ വാഹനം തടഞ്ഞുനിർത്തിയ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വാഹനത്തിന്‍റെ സ്റ്റെപ്പിനി ടയറിനു സമീപത്തെ സ്പീക്കറിനുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വിപണിയിൽ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത എംഡിഎംഎ. വാഹനത്തിനകത്ത് തന്നെയായിരുന്നു ഹൈബ്രിഡ് കഞ്ചാവും ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ കുറ്റിപുറം പൊലീസ് കേസെടുത്തു.