

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
തലശ്ശേരി: കണ്മൂർ വെള്ളോറയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെല്ലംകുഴിയിൽ ഷിജോ(37) ആണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷിജോയ്ക്ക് ഒപ്പമുണ്ടായിരുന്ന ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നു.