മൂന്നാമത്തെയും പെൺകുഞ്ഞ്; ഭാര്യയെയും 2 പെൺമക്കളെയും യുവാവ് മുക്കിക്കൊന്നു

ഗർഭഛിദ്രത്തിനു വിസമ്മതിച്ചതോടെയാണ് കൊലപാതകം
youth drowns wife and two daughters shocking murder in telangana

മൂന്നാമത്തെയും പെൺകുഞ്ഞ്; ഭാര്യയെയും 2 പെൺമക്കളെയും യുവാവ് മുക്കിക്കൊന്നു

Updated on

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും 2 പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.

മൂന്നാമതും പെൺകുഞ്ഞ് എന്നറിഞ്ഞതോടെയാണ് ക്രൂരത. സംഭവത്തിൽ പ്രതിയായ മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗർഭഛിദ്രത്തിനു വിസമ്മതിച്ചതോടെയാണ് കൊലപാതകം.

കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സിസിടിവി ഓഫ് ചെയ്തിരുന്നു. മുൻപ് രണ്ട് തവണ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com