
കോഴിക്കോട്: കോഴിക്കോട് കല്ലാച്ചി വിഷ്ണുമംഗലം ഓത്തിയിൽ മുക്കിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുടെ വകുപ്പുകൾ ചുമത്തി പൊലീസ്. മൂന്നു പേർക്കെതിരേയാണ് കേസ്. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് അക്രമണം ഉണ്ടായത്. ജാതിയേരിയിലെ മാന്താറ്റിൽ ചാമ അജ്മലി(30) നാണ് വെട്ടേറ്റത്.ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജാതിയേരി സ്വദേശികളായ അനസ്, അസറുദീൻ, ജാബിർ എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.
ലഹരി മരുന്നുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പള്ളൂരിൽ ബാർ കുത്തി തുറന്ന് മദ്യം മോഷ്ടിച്ച കേസിലും ലഹരി കേസുകളിലും പ്രതിയാണ് അജ്മൽ. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഇടതു കൈക്കും കാലിനും പൊട്ടലേറ്റിട്ടുണ്ട്. ശരീരത്തിൽ വെട്ടേറ്റ മുറിവുകളും ഉണ്ട്.