ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിച്ച കേസിൽ 20കാരൻ അറസ്റ്റിൽ

ഒരു വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതിനു ശേഷമാണ് അറസ്റ്റ്.
പ്രതി ജോയിസ്
പ്രതി ജോയിസ്
Updated on

കോട്ടയം: ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിച്ച ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടിൽ ആൽബിൻ ജോയിസിനെയാണ് (20) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി ഇയാൾക്കെതിരേ പരാതി ഉയർന്നിരുന്നു. ബൈക്കിൽ പിന്തുടർന്നെത്തി, സ്ത്രീകളെ കടന്നു പിടിച്ച ശേഷം ഞൊടിയിടയിൽ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു പതിവ്.

ഒരു വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതിനു ശേഷമാണ് അറസ്റ്റ്.

ഇയാൾക്കെതിരെ മറ്റു പല സ്ത്രീകളും പരാതി നൽകിയിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്‍റണി, എ.എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ അരുൺകുമാർ, സജിത്ത്, സി.ജി അനൂപ്, സി.എം അരുൺ, ശ്യാം.എസ്. ലാൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com