വിവാഹത്തിന് തടസം നിന്നു; കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ

താൻ മറ്റൊരു വിവാഹത്തിനൊരുങ്ങിയതിൽ ഭക്തി കോപാകുലയായിരുന്നുവെന്നും അതേ ചൊല്ലി കലഹം പതിവായിരുന്നുവെന്നും പാട്ടീൽ പൊലീസിനോട് പറഞ്ഞു.
youth held for killing lover

വിവാഹത്തിന് തടസം നിന്നു; കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ

Updated on

രത്നഗിരി: മറ്റൊരു വിവാഹത്തിന് തടസം നിന്നതോടെ കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഭക്തി ജിതേന്ദ്ര മായേക്കർ (26) എന്ന യുവതിയെ കൊന്ന കേസിൽ ദുർവാസ് ദർശൻ പാട്ടീൽ ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 17 മുതൽ ഭക്തിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം പുറത്തു വന്നത്.

മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പാട്ടീലിനെ ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. താൻ മറ്റൊരു വിവാഹത്തിനൊരുങ്ങിയതിൽ ഭക്തി കോപാകുലയായിരുന്നുവെന്നും അതേ ചൊല്ലി കലഹം പതിവായിരുന്നുവെന്നും പാട്ടീൽ പൊലീസിനോട് പറഞ്ഞു.

വാക്കു തർക്കത്തിനൊടുവിൽ ഭക്തിയെ കൊന്ന പാട്ടീൽ മൃതദേഹം അംബ ഘട്ടിൽ ഉപേക്ഷിച്ചു. കൊലപാതകത്തിനായി പാട്ടീലിനെ സഹായിച്ച രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com