ആമസോണിനെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി; പ്രതി അറസ്റ്റിൽ

ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് പ്രവർത്തനരഹിതമാണ് എന്ന് റിപ്പോർട്ട് ചെയ്തതിനു ശേഷം തിരികെ വ്യാജ മൊബൈൽ ഫോണുകൾ കൊടുത്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു പ്രതിയുടെ പതിവ്.
പ്രതി  എമിൽ ജോർജ് സന്തോഷ്
പ്രതി എമിൽ ജോർജ് സന്തോഷ്

കൊച്ചി: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷ് ആണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്. ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് പ്രവർത്തനരഹിതമാണ് എന്ന് റിപ്പോർട്ട് ചെയ്തതിനു ശേഷം തിരികെ വ്യാജ മൊബൈൽ ഫോണുകൾ കൊടുത്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു പ്രതിയുടെ പതിവ്. പ്രതി തിരികെ കൊടുക്കുന്ന മൊബൈലുകൾ വിലകുറഞ്ഞവയും വ്യാജ മൊബൈൽ ഫോണുകളും ആണ്.

ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണുകളാണ് ഇയാൾ ഓർഡർ ചെയ്ത് വാങ്ങിയിരുന്നത്. ഓരോ ഇടപാടുകളിൽ നിന്നും പ്രതിക്ക് ലക്ഷങ്ങളുടെ ലാഭമാണ് കിട്ടിയിരുന്നത്. കൊടൈക്കനാലിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ‌ മണ്ണത്തൂർ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പിറവം, വാഴക്കുളം, കോതമംഗലം പോലിസ് സ്റ്റേഷനിലും പ്രതിക്കെതിരേ കേസുകൾ നിലവിലുണ്ട്.

ഓൺലൈൻ വഴി തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണം പുത്തൻകുരിശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നിഷാദ് മോന്‍റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഇൻസ്പെക്ടർ വിൻസന്‍റ് ജോസഫ്, എ.എസ്.ഐ മനോജ് കെ വി, സി പി ഒ മാരായ രജീഷ്, മനോജ്, ബിബിൻ സുരേന്ദ്രൻ, അബ്ദുൽ റസാക്ക് ,ശ്രീദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com