പോക്സോ കേസിൽ 29കാരന് 35 വർഷം തടവും 25,000 രൂപ പിഴയും

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.
pocso case verdict
പ്രതി ശ്രീജിത്ത്
Updated on

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 35വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. ആലങ്ങാട് കൊടുവഴങ്ങ കൊച്ചേരി കോട്ടുപുരയ്ക്കൽ വീട്ടിൽ ശ്രീജിത്തിനെയാണ് (29) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ടി കെ സുരേഷ് തടവും പിഴയും വിധിച്ചത്.

കേസിൽ കൃത്യമായ മെഡിക്കൽ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റം ചെയ്തു എന്ന് കോടതി കണ്ടെത്തിയത് . 2022 വർഷത്തിൽ ബിനാനിപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി.ആർ സുനിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.

കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 9 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. എഎസ്ഐമാരായ അബ്ദുൾ റഷീദ്, പ്രമീള രാജൻ, സി പി ഒ വിനീഷ്, ടി.കെ സുധീർ, ഹരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com