കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് യുവനടി നൽകിയ പരാതിയിൽ യുട്യൂബർ സൂരജ് പാലാക്കാരനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. യുട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം നിരന്തരമായി ഇയാൾ സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്.
രണ്ട് വർഷങ്ങൾക്കു മുൻപ് സമാനമായ മറ്റൊരു കേസിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.