പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലൻ (22) ആണ് കൊല്ലപ്പെട്ടത്. അലന്റെ അമ്മ വിജയക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 8 മണിയോടെ കടയിൽ പോയി മടങ്ങുന്നതിനിടെയാണ് ആന ആക്രമിച്ചത്.