ജയിച്ചാൽ മോദിയെ കുണ്ടറയിലെത്തിക്കും; വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് റോബിൻ രാധാകൃഷ്ണൻ

മണ്ഡലത്തിലെ പ്രചരണത്തിന്‍റെ ഭാഗമായി സംസാരിക്കവെയാണ് റോബിന്‍റെ പ്രതികരണം
if i win this election i will bring narendra modi to kundara says robin radhakrishnan

റോബിൻ രാധാകൃഷ്ണൻ | നരേന്ദ്ര മോദി

Updated on

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ നിയോജന മണ്ഡലമായ കുണ്ടറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവരുമെന്ന് ബിജെപി സ്ഥാനാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍.

മണ്ഡലത്തിലെ പ്രചരണത്തിന്‍റെ ഭാഗമായി സംസാരിക്കവെയാണ് റോബിന്‍റെ പ്രതികരണം. താൻ പറയുന്നത് ട്രോളാക്കാൻ കാത്തിരിക്കുന്നവർ ഉണ്ടാവുമെന്നും അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ വിജയിക്കുകയാണെന്നുണ്ടെങ്കില്‍ 90 ദിവസത്തിനകത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുണ്ടറയില്‍ കൊണ്ടുവരുന്നതായിരിക്കും. പലര്‍ക്കും സംശയമുണ്ടാവും കുണ്ടറയില്‍ വരുമോ എന്നുള്ളത്. ഉറപ്പായിട്ടും കൊണ്ടുവരും. നമ്മുടെ നാട്ടിലെ ജനങ്ങളുമായിട്ട് നേരിട്ട് ആശയവിനിമയം നടത്തും. പ്രശ്നങ്ങള്‍ കേള്‍ക്കും. പരിഹരിക്കാനുള്ള പരമാവധി കാര്യങ്ങള്‍ ചെയ്യും. ഇത് നോമിനേഷന്‍ കൊടുത്ത ഈയൊരു സാഹചര്യത്തില്‍ ഞാന്‍ കൊടുക്കുന്ന വാക്കാണ്. ഇതിനെ ട്രോള്‍ ചെയ്യാന്‍ ഒരുപാട് പേര്‍ ഉണ്ടാവും", റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com