ഓപ്പറേഷന്‍ തൂഫാന് 10 കോടി, സലിം കുമാറിന് കൊച്ചിയില്‍ സ്മാരകം

ഒരുകോടി രൂപയാണ് സ്മാരകത്തിനായി ബജറ്റില്‍ നീക്കിവെച്ചത്.
salim kumar

സലിം കുമാര്‍

Updated on

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ നടപ്പാക്കിയ ലഹരിക്കെതിരെയുള്ള പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന്‍ ശക്തിപ്പെടുത്താന്‍ ബജറ്റില്‍ ധനസഹായം. നിലവില്‍ പദ്ധതി ഊര്‍ജിതമായി സംസ്ഥാനത്ത് പുരോഗമിക്കവേയാണ് ധനസഹായം ലഭ്യമാക്കുന്നത്. പദ്ധതിക്കായി 10 കോടി രൂപയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതോടെ പദ്ധതി കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

അന്തരിച്ച പ്രമുഖ നടന്‍ സലിം കുമാറിന് കൊച്ചിയില്‍ സ്മാരകം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് സ്മാരകത്തിനായി ബജറ്റില്‍ നീക്കിവെച്ചത്. കോട്ടയത്തെ സ്‌കൈ വാക്കിങ് പദ്ധതി പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com