ശരീരമാസകലം പൊള്ളലേറ്റ നിലയിൽ പത്തുവയസുകാരൻ; ചൂടുവെള്ളം വീണതെന്ന് ബന്ധുക്കൾ, അച്ഛൻ പൊള്ളിച്ചതെന്ന് കുട്ടി

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
10-year-old-boys- body-burns-in-kollam

ശരീരമാസകലം പൊള്ളലേറ്റ നിലയിൽ പത്തുവയസുകാരൻ; ചൂടുവെള്ളം ശരീരത്തില്‍ വീണതെന്ന് ബന്ധുക്കൾ, അച്ഛൻ പൊള്ളിച്ചതെന്ന് കുട്ടി

file image

Updated on

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ പത്തു വയസുകാരന്‍റെ ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍. ചൂടുവെള്ളം ശരീരത്തില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും പ്രാഥമിക ചികിത്സ നൽകി മടക്കി അയക്കുകയായിരുന്നു.

തുടർന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. ഇതോടെ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരം അറിയിക്കുകയായിരുന്നു. കൃത്യമായി ചികിത്സ നൽകിയില്ലെന്നാരോപിച്ച് കൊല്ലം ജില്ലാ ആശുപത്രിക്കെതിരേ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com