ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ കാറിടിച്ചു, പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: കായംകുളം കരിയിലക്കുളങ്ങരയിൽ ദേശീയപാതയിലെ ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ കാറിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഡിവൈഡർ ചാടിക്കടന്ന സമയത്ത് ദേശീയ പാതയിലൂടെ പോവുകയായിരുന്നു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. രാമപുരം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.