12 കോടിയുടെ ഭാഗ്യശാലി! വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്
Vishu bumper lottery Kerala

12 കോടിയുടെ ഭാഗ്യശാലി! വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്‍റെ ഈ വർഷത്തെ വിഷു ബമ്പറിന്‍റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പർ ടിക്കറ്റിനാണ്. പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com ൽ ഫലം ലഭ്യമാകും. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്.

രണ്ടാം സമ്മാനം നേടിയ വിജയ നമ്പറുകൾ (1 കോടി): VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046

മൂന്നാം സമ്മാനം നേടിയ വിജയ നമ്പറുകൾ (10 ലക്ഷം) : VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186

ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. 6 പരമ്പരകൾക്ക് ഒരു കോടി വീതമാകും ലഭിക്കുക. 10 ലക്ഷം വീതം 6 പരമ്പരകൾക്ക് ലഭിക്കുന്നതാണ് മൂന്നാം സമ്മാനം. 5 ലക്ഷമാണ് നാലാം സമ്മാനം. 5 ലക്ഷം വീതമാണ് ഓരോ പരമ്പരകൾക്കും ലഭിക്കുക. VA, VB, VC, VD, VE, VG എന്നിങ്ങനെ 6 പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്തെത്തിയത്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com