150 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് മാർ ബസേലിയോസ് എയുപി സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

വെള്ളം വഴിയുള്ള ബാക്‌ടീരിയൽ ഇൻഫെക്ഷനാണെന്നാണ് സംശയം
150-children-fall-ill-wayanad-school-closed-for-a-week

150 കുട്ടികൾക്ക് ശരീരിക അസ്വസ്ഥത; വയനാട് മാർ ബസേലിയോസ് എയുപി സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

Updated on

കൽപ്പറ്റ: വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിടും. 150 കുട്ടികൾക്ക് ശരീരിക അസ്വസ്ഥതകൾ നേരിട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതോടെയാണ് ഒരാഴ്ച അവധി പ്രഖ്യാപിച്ചത്.

വെള്ളം വഴിയുള്ള ബാക്‌ടീരിയൽ ഇൻഫെക്ഷനാണെന്നാണ് സംശയം. കുട്ടികൾക്ക് പനിയും ഛർദിയുമാണ് അനുഭവപ്പെട്ടത്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ അറിയിച്ചു. പരിശോധനകൾ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com