16 കാരി 27 ആഴ്ച ഗർഭിണി; ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി

ലൈംഗികാതിക്രമത്തിന് ഇരയായ 16 കാരിക്കാണ് ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്
16 year old girl victim of sexual assault high court grants permission for abortion

16 കാരി 27 ആഴ്ച ഗർഭിണി; ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി

file image
Updated on: 

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ 16 കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. ഇതുമായി ബന്ധപ്പെട്ട അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.

പെൺ‌കുട്ടിയുടെ അമ്മയാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് പ്രകാരം പെൺ‌കുട്ടിയുടെ പ്രായം, സാമൂഹികാന്തരീക്ഷം എന്നിവ കണക്കിലെടുത്താണ് ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്.

logo
Metro Vaartha
www.metrovaartha.com