പോക്സോ കേസിലെ പ്രതിയെ യുവതി പീഡിപ്പിച്ചെന്ന് പരാതി

സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് പതിനേഴുകാരൻ.
17 year old boy sexually assaulted, pocso case against woman

പോക്സോ കേസിലെ പ്രതിയെ യുവതി പീഡിപ്പിച്ചെന്ന് പരാതി

file
Updated on

കാസർഗോഡ്: പതിനേഴുകാരനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 36 വയസുകാരിക്കെതിരേ പോക്സോ കേസ്. കാസർഗോഡ് ഹൊസ്ദുർഗ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് പതിനേഴുകാരൻ.

ഈ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് മുൻപ് താനും പീഡിപ്പിക്കപ്പെട്ടതായി ആൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com