വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം; കണ്ണൂരിൽ പതിനെട്ടുകാരി മരിച്ചു

തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
18 year old girl dies of alleged food control in kannur

എം. ശ്രീനന്ദ

Updated on

കൂത്തുപറമ്പ്: വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയ 18 വയസുകാരി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി എം. ശ്രീനന്ദയാണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വണ്ണം കൂടുതലാണെന്ന ധാരണയിൽ യൂട്യൂബ് വീഡിയോകൾ നോക്കി ഭക്ഷണം വളരെ കുറച്ചിരുന്നു. ഇത് മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളെജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ശ്രീനന്ദ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com