നിർത്തിയിട്ട ട്രെയിനിനു മുകളിൽ കയറി സെൽഫി; 18കാരന് ഷോക്കേറ്റു

കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് സിനാൻ.
18-year-old shocked after taking selfie on top of stopped train

നിർത്തിയിട്ട ട്രെയിനിനു മുകളിൽ കയറി സെൽഫി; 18കാരന് ഷോക്കേറ്റു

Updated on

കോഴിക്കോട്: നിർത്തിയിട്ട ട്രെയിനിനു മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച 18കാരന് ഷോക്കേറ്റു. പയ്യോളി സ്വദേശി സിനാനെയാണ് ഇലക്‌ട്രിക് ഷോക്കേറ്റ് 60 ശതമാനം പൊള്ളലേറ്റ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് സിനാൻ.

വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. തിക്കോടി റെയിൽവേ സ്റ്റേഷനോട് ചേർത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിനു മുകളിലാണ് സിനാൻ കയറിയത്.

കാല് തെന്നി വീഴുമെന്ന് തോന്നിയതോടെ മുകളിലുള്ള വൈദ്യുതി ലൈനിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com