ആലപ്പുഴയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 2 ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു

6 ബോട്ടുകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി
ആലപ്പുഴയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 2 ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു
Updated on

ആലപ്പുഴ: ആലപ്പുഴയിൽ 2 ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയിൽ തുറമുഖവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. നിയമാസൃതമായ യാതൊരു രേഖകളും ബോട്ടുകൾക്ക് ഉണ്ടായിരുന്നില്ല. 6 ബോട്ടുകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി.

പിടിച്ചെടുത്ത ബോട്ടുകൾ തുറമുഖ വകുപ്പിന്‍റെ യാർഡിലേക്ക് മാറ്റി.14 ബോട്ടുകളാണ് പരിശോധിച്ചത്. 45,000 രൂപ വരെയാണ് പിഴയീടാക്കുക. കഴിഞ്ഞ ദിവസം അനധികൃതമായി സർവീസ് നടത്തിയ ഹൗസ് ബോട്ട് വേമ്പനാട്ടു കായലിൽ മുങ്ങിയിരുന്നു.

logo
Metro Vaartha
www.metrovaartha.com