മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരേ അധിക്ഷേപ പോസ്റ്റ്; കോട്ടയത്ത് 2 പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസ് സേനയുടെ അച്ചടക്കത്തിനും ചട്ടങ്ങൾക്കും നിരക്കാത്തതാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
2 police officers suspended in kottayam

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരേ അധിക്ഷേപ പോസ്റ്റ്; കോട്ടയത്ത് 2 പൊലീസുകാർക്ക് സസ്പെൻഷൻ

file image

Updated on: 

കോട്ടയം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റുകളും കമന്‍റുകളും പങ്കുവച്ച സംഭവത്തിൽ 2 പൊലീസുകാർക്ക് സസ്പെൻഷൻ.

കോട്ടയം മണക്കാട് സ്റ്റേഷനിലെ എഎസ്ഐ സിബിമോൻ, കോട്ടയം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ ജിതേഷ് എന്നിവർക്കെതിരേയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നടപടിയെടുത്തത്.

പൊലീസ് സേനയുടെ അച്ചടക്കത്തിനും ചട്ടങ്ങൾക്കും നിരക്കാത്തതാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ജിതേഷ് മുൻപ് കെ.എൻ. ബാലഗോപാലിനെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിട്ടതിന് ട്രാൻഫർ കിട്ടയ ആളാണ്. അതേ ഉദ്യോഗസ്ഥൻ തന്നെയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരേ പോസ്റ്റിട്ടത്.