കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം
2 students drowned while taking a bath in a pond in kannur
കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചുfile image

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.

മൂന്നുകുട്ടികളാണ് കുളക്കരയിൽ എത്തിയത്. രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി. രണ്ടുകുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയികുകയായിരുന്നു. നാട്ടുകാരെത്തി കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.