

ഗുരുവായൂരിൽ കല്യാണ മാമാങ്കം; 262 വിവാഹം, അഞ്ച് മണ്ഡപം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്നത് 262 വിവാഹങ്ങൾ. പുലർച്ചെ നാലു മണി മുതൽ തന്നെ വിവാഹങ്ങൾ ആരംഭിച്ചു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹം. ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേരെ മാത്രമേ മണ്ഡപത്തിന്‍റെ സമീപത്തേക്ക് പ്രവേശിപ്പിക്കൂ. തിരക്ക് വർധിക്കാൻ ഇടയുള്ളതിനാൽ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തെക്കേനടയിൽ നിന്ന് വരുന്നവർ കിഴക്കേ ദീപസ്തംഭത്തിന് മുന്നിൽ നിന്ന് തൊഴാൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു പിന്നിൽ നിന്ന് വളഞ്ഞ് വരണം. ക്ഷേത്രത്തിനരക്ക് അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.