ശോഭ സുരേന്ദ്രന്‍റെ വീടിനു മുന്നിൽ പൊട്ടിയത് പടക്കം; മൂന്നു പേർ പിടിയിൽ

നാട്ടുകാരായ മൂന്നു പേരാണ് പിടിയിലായിരിക്കുന്നത്
3 youth held by police for Firecrackers exploded in front of Sobha Surendran house

ശോഭാ സുരേന്ദ്രന്‍റെ വീടിനു മുന്നിൽ പൊട്ടിയത് പടക്കം; മൂന്നു പേർ പിടിയിൽ

file image

Updated on

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍റെ വീടിനു മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പേർ പിടിയിലായി. നാട്ടുകാരായ മൂന്നു യുവാക്കളാണ് പിടിയിലായിരിക്കുന്നത്.

ഈസ്റ്ററിന് വാങ്ങിയ പടക്കം സ്വന്തം വീടിനു മുന്നിൽ വച്ച് പൊട്ടിച്ചെന്നായിരുന്നു യുവാക്കളുടെ മൊഴി.

3 youth held by police for Firecrackers exploded in front of Sobha Surendran house
ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ വീടിനു മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

എന്നാൽ സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ യുവാക്കൾ പേടിച്ച് മിണ്ടാതിരിക്കുകയായിരുന്നു. അലക്ഷ‍്യമായി പടക്കം പൊട്ടിച്ചതിന് ഇവർക്കെതിരേ കേസെടുത്ത് വിട്ടയച്ചേക്കുമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com