ക്ഷേമ പെൻഷൻ തട്ടിപ്പിൽ‌ 38 ജീവനക്കാർക്കു കൂടി സസ്പെൻഷന്‍

18 ശതമാനം പലിശ സഹിതം തിരികെ പിടിക്കാനും നിർദേശം
Currency usage by Indian users is increasing exponentially
Indian RupeeRepresentative image
Updated on

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. റവന്യൂ, സർവ്വേ വകുപ്പിൽ നിന്നും 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ സഹിതം തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും.

നേരത്തെ ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 5000 മുതൽ 50,000 രൂപ വരെ സാമൂഹ്യ പെൻഷന്‍ കൈപ്പറ്റിയവരുടെ വിവരങ്ങൾ ഈ ലിസ്റ്റിലുണ്ട്. പൊതുഭരണ വകുപ്പിലെ 6 ജീവനക്കാരെയും മണ്ണ് സംരക്ഷണ വകുപ്പിലെ 6 പേരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. കോളെജ് അസിസ്റ്റന്‍റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിര്‍ദേശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com