വ്യവസായി അബ്ദുൽ ഗഫൂറിന്‍റേത് കൊലപാതകം; മന്ത്രവാദിനി അടക്കം 4 പേർ അറസ്റ്റിൽ, കവർന്നത് 596 പവൻ സ്വർണം

2023 ഏപ്രിൽ 14നാണ് അബ്ദുൽ ഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
4 including witches held for killing nri businessman
വ്യവസായി അബ്ദുൽ ഗഫൂറിന്‍റേത് കൊലപാതകം; മന്ത്രവാദിനി അടക്കം 4 പേർ അറസ്റ്റിൽ, കവർന്നത് 596 പവൻ സ്വർണം
Updated on

കാസർഗോഡ്: പ്രവാസിയായ വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ദുർമന്ത്രവാദിനിയായ യുവതി അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശി ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, അസ്നിഫ, ആയിഷ എന്നിവരാണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് ഇവർ ഷാർജയിലെ സൂപ്പർ മാർക്കറ്റ് ഉടമയായ അബ്ദുൽ ഗഫൂറിനെ വിശ്വസിപ്പിച്ചിരുന്നു. ഇതു പ്രകാരം അബ്ദുൽ ഗഫൂർ 596 പവൻ സ്വർണം ഇവർക്കു നൽകി. ഇതു തിരിച്ചു നൽകാതിരിക്കാനായാണ് സംഘം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

2023 ഏപ്രിൽ 14നാണ് അബ്ദുൽ ഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതി കുടുംബാംഗങ്ങൾ സംസ്കാരം നടത്തി. പിന്നീട് വീട്ടിൽ നിന്ന് സ്വർണം നഷ്ടമായെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അബ്ദുൽ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിലാണ് പരാതി നൽ‌കിയത്.

അബ്ദുൽ ഗഫൂറിന്‍റെ വീട്ടിലെത്തിയാണ് തട്ടിപ്പു സംഘം മന്ത്രവാദം നടത്തിയത്. വ്യവസായി നൽകിയ സ്വർണം ഒരു മുറിയിൽ വച്ച് അടച്ചു. തങ്ങളറിയാതെ മുറി തുറക്കരുതെന്നും നിർദേശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com