പ്ലസ് വൺ വിദ്യാർഥിയെ ക്ലാസിൽ കയറി തല്ലി പ്ലസ് ടു വിദ്യാർഥി; തടയാൻ ശ്രമിച്ച അധ്യാപികയുടെ മുഖത്തടിച്ചു

പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പ്ലസ് ടു ക്ലാസിലെ വിദ്യാർഥികൾ ക്ലാസിലേക്ക് കടന്ന് പ്ലസ് വൺ വിദ്യാർഥിയെ തല്ലുകയായിരുന്നു
4 plus two students arrested to attack plus one student and teacher kannur
കണ്ണൂരിൽ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി
Updated on

കണ്ണൂർ: ക്ലാസിൽ കയറി വിദ്യാർഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി. തലസേരി ബിഇഎംപി ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ സിനി (45) തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പ്ലസ് ടു ക്ലാസിലെ വിദ്യാർഥികൾ ക്ലാസിലേക്ക് കടന്ന് പ്ലസ് വൺ വിദ്യാർഥിയെ തല്ലുകയായിരുന്നു. ഇത് തടയാൻ അധ്യാപിക ശ്രമിച്ചതോടെ വിദ്യാർഥി അധ്യാപിക സിനിയുടെ മുഖത്ത് വിദ്യാർഥി അടിക്കുകയായിരുന്നു. അടിയേറ്റ പ്ലസ് വൺ വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷർട്ടിന്‍റെ ബട്ടൻസ് ഇടിന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയെ അടിച്ചതെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com