

മലപ്പുറത്ത് കുട്ടികൾ അടക്കം 4 പേർക്ക് ഷിഗെല്ല
പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം ജില്ലയിൽ 2 കുട്ടികൾ ഉൾപ്പടെ നാലു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ മൊത്തം കേസുകളുടെ എണ്ണം ഏഴായി ഉയർന്നു. ഇക്കഴിഞ്ഞ ഒക്റ്റോബർ 31ന് പെരിന്തൽമണ്ണയിലെ എളങ്കുളം പഞ്ചായത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത 114പേരിൽ നിരവധി പേർക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച നാലുപേരും നിലവിൽ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് ആരോഗ‍്യപ്രശ്നങ്ങളില്ലെന്നും ആരോഗ‍്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ‍്യക്തമാക്കി.