

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: മുഖ‍്യമന്ത്രി ചർച്ചയിൽ തെരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോർട്ട്. എഐസിസി നിരീക്ഷകർ വ‍്യാഴാഴ്ച നടത്തിയ വ‍്യക്തിഗത കൂടിക്കാഴ്ചയിലാണ് എംഎൽഎമാർ പിന്തുണ അറിയിച്ചത്.
ടി. സിദ്ദിഖ്, സന്ദീപ് വാര‍്യർ, കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവരും കെസിയെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെയും വി.ഡി. സതീശന് ആറ് പേരുടെയും പിന്തുണയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എഐസിസി നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ച ശേമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.