അമിതമായി പൊറോട്ടയും ചക്കയും നൽകി; കൊല്ലത്ത് 5 പശുക്കൾ ചത്തു

പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
അമിതമായി പൊറോട്ടയും ചക്കയും നൽകി; കൊല്ലത്ത് 5 പശുക്കൾ ചത്തു
അമിതമായി പൊറോട്ടയും ചക്കയും നൽകി; കൊല്ലത്ത് 5 പശുക്കൾ ചത്തു

കൊല്ലം: അമിതമായി പൊറോട്ടയും ചക്കയും തീറ്റയായി നൽകിയതിനെത്തുടർന്ന് കൊല്ലത്ത് അഞ്ച് പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. പശുക്കൾ കുഴഞ്ഞു വീണതിനു പിന്നാലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്ന് എമർജൻസി റസ്പോൺസ് ടീമെത്തി ചികിത്സ നൽകിയിരുന്നു.

പക്ഷേ ജീവൻ രക്ഷിക്കാനായില്ല. പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് അമിതമായി ചക്കയും പൊറോട്ടയും അകത്തു ചെന്നതിനാൽ വയറിൽ കമ്പനം ഉണ്ടായതാണ് കാരണമെന്ന് കണ്ടെത്തിയത്. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

Trending

No stories found.

Latest News

No stories found.