ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാ‌ർ പരിശോധിക്കുന്നു

നാഷണൽ ഹൈവേ 66ൽ നിർമാണത്തിലിരിക്കുന്ന പറവൂർ പാലത്തിന് ഉയരം കുറവാണെന്ന പരാതിയെത്തുടർന്നാണ് നടപടി
National highway bridge not high enough
ദേശീയ പാതയിലെ പാലത്തിന് ഉയരക്കുറവെന്നു പരാതി

പറവൂർ: നാഷണൽ ഹൈവേ 66ൽ നിർമാണത്തിലിരിക്കുന്ന പറവൂർ പാലത്തിന് ഉയരം കുറവാണെന്ന പരാതിയെ തുടർന്ന് ഈ പാലം ഉൾപ്പെടെ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുള്ള അഞ്ചു പാലങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നു. ജില്ലാ കലക്റ്റർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിന്‍റെ തീരുമാനമനുസരിച്ചാണ് നടപടി. പാലം നിർമാണത്തെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് പ്രവർത്തികൾ അടിയന്തിരമായി നിർത്തിവച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ മൂത്തകുന്നം ഭാഗത്താണ് പരിശോധന ആരംഭിച്ചത്. പറവൂർ നിയോജകമണ്ഡലത്തിലെ മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ളഭാഗത്ത് വലിയ പാലങ്ങളും ചെറിയ പാലങ്ങളും ഉൾപ്പെടെ 15 പാലങ്ങളാണുള്ളത്.

National highway bridge not high enough
ദേശീയ പാതയിലെ പാലത്തിന് ഉയരക്കുറവെന്നു പരാതി

ഇതിൽ 10 ചെറിയ പാലങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലും 5 വലിയ പാലങ്ങൾ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുമാണ്. ഇതിൽ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുള്ള 5 പാലങ്ങളാണ് പരിശോധിക്കുന്നത്.

നഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥര്യം തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും കാരാർ കമ്പനിക്കാരും ഇതിൽ പങ്കെടുക്കും. നാഷണൽ ഹൈവ 66 കടന്നുപോകുന്ന ഭാഗത്തെ ജനപ്രതിനിധികൾക്ക് അവർക്കുള്ള ആശങ്ക പരിശോധന സമയത്ത് അറിയിക്കാം. കുര്യാപ്പിള്ളിയിലെ 2 പാലങ്ങൾ, പറവൂർ പാലം ചെറിയപ്പിള്ളി പാലം, വരാപ്പുഴ പുത്തൻ പള്ളി അടിച്ചിലി കടവ് പാലങ്ങളാണ് വെള്ളിയാഴ്ച പരിശോധിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com