

കെ.എൻ. വേണു
കാഞ്ഞങ്ങാട്: ഭാര്യയെ ബസ് കയറ്റി അയച്ച ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ 52കാരൻ ജീവനൊടുക്കി. കാഞ്ഞങ്ങാട് തച്ചറക്കടവിലെ കെ.എൻ. വേണുവാണ് മരിച്ചത്. അധ്യാപികയായ ഭാര്യ സരിതയെ പനത്തടി ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കയറ്റി വിട്ട ശേഷമാണ് വേണു വീട്ടിലേക്ക് മടങ്ങിയത്.
ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ മകൾ ചെന്നു നോക്കിയപ്പോഴാണ് മുകൾ നിലയിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അയൽക്കാർ ഇടപെട്ട് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്‍റ് ബളാന്തോട് സ്കൂൾ മുൻ പിടിഎ പ്രസിഡന്‍റ് ലയൺസ് ക്ലബ് ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മക്കൾ ശങ്കർ, അഞ്ജന.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)