കൊടുവള്ളിയിൽ വൻ ലഹരി വേട്ട; ജീപ്പില്‍ പ്രത്യേക അറകളിലായി 53 കിലോ കഞ്ചാവ് പിടികൂടി

താരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്
53 ganja seized from koduvally kozhikode
കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട; ജീപ്പില്‍ പ്രത്യേക അറകളിലായി 53 കിലോ കഞ്ചാവ് പിടികൂടി
Updated on

കോഴിക്കോട്: കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട. 53 കിലോ കഞ്ചാവുമായി കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫിനെ പൊലീസ് പിടികൂടി. താരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.

ജീപ്പില്‍ പ്രത്യേക അറകള്‍ നിര്‍മിച്ച് അതിലാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹനപരിശോധന നടത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു. പ്രതിയെ കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. ലഹരിസംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.

logo
Metro Vaartha
www.metrovaartha.com