ചിറയിൻകീഴിലെ തമ്മിലടി; അറസ്റ്റ് ഒഴിവാക്കാൻ കെപിസിസി, ഇരുകൂട്ടരുമായി സംസാരിക്കും

ഇരുവിഭാഗവും പരസ്യപ്രതികരണങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Infighting in Chirayinkeezh; KPCC to hold talks with both factions to avert arrests

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

Updated on

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും പാർട്ടി പ്രവർത്തകും തമ്മിലുണ്ടായ പ്രശ്നത്തെ ഒതുക്കിത്തീർക്കാൻ ശ്രമിച്ച് കെപിസിസി നേതൃത്വം. ഇരു കൂട്ടരും പൊലീസിൽ പരാതി നൽകി നിയമപരമായി നീങ്ങിയതിനു തൊട്ടു പുറകേയാണ് നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടിരിക്കുന്നത്. അറസ്റ്റും കേസും ഒഴിവാക്കി പ്രശ്നം പാർട്ടിക്കുള്ളിൽ തന്നെ തീർക്കാനാണ് ശ്രമം.

കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായരെയാണ് പ്രശ്നപരിഹാരത്തിനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്. എംഎൽഎയെയും എതിർപക്ഷത്തെയും ഞായറാഴ്ച ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. ഇരുവിഭാഗവും പരസ്യപ്രതികരണങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസെടുത്തു. എസ്‌സി, എസ്‌ടി ഉൾപ്പടെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കിക്കുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് താൻ ചോദ്യം ചെയ്യുകയായിരുന്നു എന്നാണ് രമ്യ ഹരിദാസ് വ്യക്തമാക്കുന്നു. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com