യാക്കോബായ സുറിയാനി സഭയ്‌ക്ക്‌ 7 റമ്പാന്മാര്‍ കൂടി

ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ്‌ അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഇവര്‍ക്കു റമ്പാന്‍ സ്‌ഥാനം നല്‍കി
പുതിയ റമ്പാന്മാർ
പുതിയ റമ്പാന്മാർ

കോട്ടയം: യാക്കോബായ സുറിയാനി സഭയില്‍ ഏഴു റമ്പാന്മാര്‍ കൂടി അഭിഷിക്‌തരായി. ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഓസ്‌ട്രേലിയന്‍ അതിഭദ്രാസന നിയുക്‌ത മെത്രാപ്പോലീത്തഫാ. ജോര്‍ജ്‌ വയലിപ്പറമ്പില്‍, മോര്‍ അന്തോണിയോസ്‌ മൊണാസ്‌ട്രിക്കുവേണ്ടി ഫാ. ഡോ. കുര്യാക്കോസ്‌ കൊള്ളന്നൂര്‍, ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. കുര്യന്‍ പുതിയപുരയിടത്തില്‍, ഫാ. കുര്യാക്കോസ്‌ ജോണ്‍ പറയന്‍കുഴിയില്‍, പൗരസ്‌ത്യ സുവിശേഷ സമാജത്തിനുവേണ്ടി ഫാ. മാത്യു ജോണ്‍ പൊക്കതയില്‍, ഫാ. വര്‍ഗീസ്‌ കുറ്റിപ്പുഴയില്‍ എന്നിവരാണ്‌ അഭിഷിക്തരായത്.

ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ്‌ അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഇവര്‍ക്കു റമ്പാന്‍ സ്‌ഥാനം നല്‍കി.

തൂത്തൂട്ടി ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന കുർബാന മധ്യേയായിരുന്നു സ്ഥാനാരോഹണം. ആദ്യമായാണ്‌ പാത്രിയര്‍ക്കീസ്‌ ബാവ ഏഴു വൈദികര്‍ക്ക്‌ ഒരുമിച്ചു റമ്പാന്‍ സ്‌ഥാനം നല്‍കിയത്‌.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com