വിനോദയാത്രയിൽ ഭക്ഷ്യവിഷബാധ: 74 സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

കോഴിക്കോടുനിന്ന് വിനോദയാത്രക്കെത്തിയ 104 അംഗ സംഘത്തിലെ കുട്ടികളും കെയർടേക്കർമാരുമാണ് എറണാകുളം ഗവ. മെഡിക്കൽ കോളെജിൽ ചികിത്സ തേടിയത്
കോഴിക്കോടുനിന്ന് വിനോദയാത്രക്കെത്തിയ 104 അംഗ സംഘത്തിലെ കുട്ടികളും കെയർടേക്കർമാരുമാണ് എറണാകുളം ഗവ. മെഡിക്കൽ കോളെജിൽ ചികിത്സ തേടിയത് | 74 special school students in hospital due to food poisoning
വിനോദയാത്രയിൽ ഭക്ഷ്യവിഷബാധ: 74 സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ
Updated on

സ്വന്തം ലേഖകൻ

കൊച്ചി: കോഴിക്കോട് നിന്നു വിനോദയാത്രയ്ക്ക് കൊച്ചിയിലെത്തിയ 74 സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായി. കളമശേരിയിലുള്ള എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്ന് എറണാകുളത്തേക്ക് വിനോദയാത്രയ്ക്കു വന്ന സംഘത്തിൽ 104 പേരാണുള്ളത്. ഇവരുടെ കെയർടേക്കർമാർക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്തരയോടെ ചികിത്സ തേടിയെത്തിയ ഇവരെ പുലർച്ചയോടെ അഡ്മിറ്റ് ചെയ്തു.

പ്രത്യേകം സജ്ജീകരിച്ച വാർഡിലാണ് ചികിത്സ നൽകിവരുന്നത്. വിവരമറിഞ്ഞ് മെഡിക്കൽ കോളെജിൽ ബന്ധപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജ്, അടിയന്തര ചികിത്സാ നടപടികൾ സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിർദേശം നൽകി. ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com