കൽപ്പറ്റയിൽ‌ 75 കാരനെ കാണാതായതായി പരാതി

ഈ കഴിഞ്ഞ 27 നാണ് ചന്ദ്രനെ കാണാതായത്
ചന്ദ്രൻ
ചന്ദ്രൻ
Updated on

കൽപ്പറ്റ: വയനാട്ടിൽ 75 കാരനെ കാണാതായതായി പരാതി. വീടിനു സമീപത്തുള്ള കടയിലേക്ക് പോയതായിരുന്നു മണിച്ചിറ സ്വദേശി ചന്ദ്രൻ. സുൽത്താൻ ബത്തേരിയിലാണ് സംഭവം.

‌ഈ കഴിഞ്ഞ 27 നാണ് ചന്ദ്രനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 27ന് വൈകിട്ട് ആറരയോടെ വീടിന് സമീപമുള്ള കടയില്‍ മുറുക്കാന്‍ വാങ്ങാന്‍ പോയതായിരുന്നു ചന്ദ്രന്‍. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി. കുടുംബത്തിന്‍റെ പരാതിയില്‍ കേസെടുത്ത സുല്‍ത്താന്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com