കോഴിക്കോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു

കുട്ടിയെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം പിന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം
8 years old girl died in a school van accident

കോഴിക്കോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു

Updated on

കോഴിക്കോട്: കുണ്ടായിത്തോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാംക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു. ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂളിലെ വിദ്യാർഥിനിയായ നല്ലളം സ്വദേശി സൻഹ മറിയം (8) ആണ് മരിച്ചത്.

കുട്ടിയെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം പിന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ ദേഹത്തുകൂടി വാൻ കയറിയിറങ്ങിയതായാണ് വിവരം. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com