ചിരുതക്കുട്ടി
ചിരുതക്കുട്ടി

ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ പന കടപുഴകി വീണ് വയോധിക മരിച്ചു

ചിരുതയുടെ അരികിലുണ്ടായിരുന്ന അഞ്ചു വയസുകാരിക്കും പരുക്കേറ്റിട്ടുണ്ട്.
Published on

കോഴിക്കോട്: പന്തീരാങ്കാവ് അരമ്പച്ചാലിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ പന കട പുഴകി വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടിയാണ്(88) മരിച്ചത്. തൊട്ടടുത്ത പറമ്പിലെ മണ്ണു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. കടപുഴകിയ പന ആദ്യം തൊട്ടടുത്തുള്ള പ്ലാവിലേക്കും പിന്നീട് പ്ലാവടക്കം വീട്ടു മുറ്റത്തു നിൽക്കുന്ന ചിരുതക്കുട്ടിയുടെ ദേഹത്തേക്കും വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിരുതയുടെ അരികിലുണ്ടായിരുന്ന അഞ്ചു വയസുകാരിക്കും പരുക്കേറ്റിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com