

പ്രതിപക്ഷ നേതാവിന്‍റെ ഫ്ളക്സിനു മുന്നിലൂടെ മുഖ്യമന്ത്രിയുടെ കാർ കടന്നു പോകുന്നു | ഫോട്ടൊഗ്രഫർ കെ.ബി. ജയചന്ദ്രൻ
KB Jayachandran | Metro Vaartha
പുനർജനി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞ ''പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോടു പോയി പറഞ്ഞേക്ക്'' എന്ന വാചകവുമായി സ്ഥാപിച്ച ഫ്ളക്സ് ബോർഡിനു മുന്നിലൂടെ കടന്നു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒന്നാം നമ്പർ സ്റ്റേറ്റ് കാർ. മെട്രൊ വാർത്തയുടെ തിരുവനന്തപുരം ചീഫ് ഫോട്ടൊഗ്രഫർ കെ.ബി. ജയചന്ദ്രൻ പകർത്തിയ ചിത്രം വൈറൽ.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സ്ഥാപിച്ചതാണ് ഈ ബോർഡ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഇതുവഴി കടന്നു പോയപ്പോൾ പകർത്തിയതാണ് ചിത്രം.