എമ്പുരാൻ വിവാദം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് എ.എ. റഹീം

രാജ്യസഭാ അധ്യക്ഷൻ ആവശ്യം തള്ളി.
A A Raheem MP demands discussion over empuran controversy

എ.എ. റഹീം

Updated on

ന്യൂഡൽഹി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപി എ.എ. റഹീം. രാജ്യസഭാ അധ്യക്ഷൻ ആവശ്യം തള്ളി. രാജ്യത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണ് സംഘപരിവാർ നടത്തുന്നതെന്നും പൃഥ്വിരാജ് അടക്കമുള്ളവർക്കെതിരേയുള്ള സൈബർ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് റഹീം രാജ്യ സഭാ അധ്യക്ഷന് നോട്ടീസ് നൽകിയിരുന്നത്.

മലയാള സിനിമാ മേഖലയിലെ തന്നെ പ്രമുഖർ ഉൾപ്പെടുന്ന സിനിമയാണ് എമ്പുരാൻ. അവർക്കു പോലും ഭയന്ന് മാപ്പ് പറയേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്നും റഹീം നോട്ടീസിൽ പരാമർശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com