'എല്ലാ പദവികളും ഒഴിയുന്നു, സാധാരണ പാർട്ടി പ്രവർത്തകനായി തുടരും'; പിണങ്ങി പത്മകുമാർ

സ്വാഭാവികമായി മനുഷ്യനെന്ന നിലയ്ക്കുള്ള വികാര വിചാരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണമാണ്.
A padmakumar against CPM

എ. പത്മകുമാർ

Updated on

പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പരസ്യ പ്രതിഷേധവുമായി സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ. പത്മകുമാർ. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും പത്മകുമാർ വ്യക്തമാക്കി. പാർലമെന്‍ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആൾ പെട്ടെന്ന് സംസ്ഥാന കമ്മിറ്റി ക്ഷണിതാവായപ്പോൾ ഉണ്ടായ പ്രതികരണമാണ്.

സ്വാഭാവികമായി മനുഷ്യനെന്ന നിലയ്ക്കുള്ള വികാര വിചാരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണമാണ്. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമില്ല. പാർട്ടിയുടെ ഉപരി കമ്മിറ്റികളിലേക്ക് എടുക്കുമ്പോൾ സംഘടനാ ധാരണ ഉണ്ടാകണം.

65ാം വയസ്സിൽ റിട്ടയർ ചെയ്യുന്നുവെന്ന് വിചാരിച്ചാൽ മതി. സാധാരണ പാർട്ടി പ്രവർത്തകനായി തുടരും. പാർട്ടി അനുവദിക്കുകയാണെങ്കിൽ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കാനും തയാറാണെന്നും പത്മകുമാർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com