പ്രഥമ ഗോപി കേട്ടേത്ത് നാട്യപ്രതിഭ പുരസ്കാരം എ.ആർ. രതീശന്

അരനൂറ്റാണ്ടിലേറെയായി നാടക രംഗത്ത് പ്രവർത്തിച്ചുവരുന്ന രതീശൻ 300 ലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്
A R Ratheeshan bags first Gopi keteth award

എ.ആർ. രതീശൻ

Updated on

കളമശേരി: ബഹുമുഖപ്രതിഭയും നാടകം ഓട്ടൻ തുള്ളൽ കലാകാരനും ലൈബ്രറി പ്രവർത്തകനുമായിരുന്ന ഗോപി കേട്ടേത്തിന്‍റെ ഓർമയ്ക്കായി കുടുംബ ട്രസ്റ്റും വട്ടേക്കുന്നം സ്വതന്ത്രാ ലൈബ്രറിയും ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ സ്വതന്ത്രാ ലൈബ്രറി - ഗോപി കേട്ടേത്ത് സ്മാരക നാട്യ പ്രതിഭ പുരസ്കാരത്തിന് എ.ആർ. രതീശനെ തെരഞ്ഞെടുത്തു.

അരനൂറ്റാണ്ടിലേറെയായി നാടക രംഗത്ത് പ്രവർത്തിച്ചുവരുന്ന രതീശൻ 300 ലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. നാടക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ പി.ജെ. ആന്‍റണി അവാർഡ്, 2010 ലെ തൃശൂർ ചാക്കോള നാടക പ്രതിഭ പുരസ്കാരം, 2016 ലെ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം, 2018 ലെ കൊച്ചിൻ കേളി ഇന്ദുകുമാർ സ്മാരക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

15,000 രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഗോപി കേട്ടേത്തിന്‍റെ ഭാര്യ ശാന്ത, മക്കളായ സനൽ കുമാർ, സംഗീത് കുമാർ, കവിത എന്നിവരടങ്ങുന്നതാണ് കുടുബ ട്രസ്റ്റ്. ജൂൺ എട്ടിന് വൈകിട്ട് ഇടപ്പള്ളിചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് പുരസ്കാരം സമർപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ എൻ. സുരൻ, ലൈബ്രറി സെക്രട്ടറി സി. ബി. മുഹമ്മദാലി, വിജയകുമാർ, കോമള ദാസ്, കവിത എന്നിവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com