ചിന്ത ജെറോമിന്‍റെ വിവാദ പ്രബന്ധം കേരള സർവകലാശാലയുടെ പ്രത‍്യേക സമിതി പരിശോധിക്കും

സെപ്റ്റംബർ 15ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി
A special committee of the University of Kerala will examine Chintha Jerome's controversial thesis.

ചിന്ത ജെറോം

Updated on

തിരുവനന്തപുരം: ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതാസമാഹാരം വൈലോപ്പിളിയുടേതാണെന്ന് പറയുന്ന ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം കേരള സർവകലാശാല നിയോഗിച്ച പ്രത‍്യേക സമിതി പരിശോധിക്കും.

സെപ്റ്റംബർ 15ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി. നാലംഗ ഉപസമിതിയാണ് ചിന്തയുടെ പ്രബന്ധം പരിശോധിക്കുക. സിൻഡിക്കേറ്റ് യോഗത്തിൽ ഇടതുപക്ഷം ശക്തമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.

'നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ‍്യ സിനിമകളുടെ പ്രത‍്യയശാസ്ത്ര അടിത്തറ' എന്ന വിഷയത്തിലായിരുന്നു ചിന്തയുടെ പ്രബന്ധം. 2021ലായിരുന്നു ചിന്തയ്ക്ക് ഇംഗ്ലീഷ് സാഹിത‍്യത്തിൽ ചിന്തയ്ക്ക് പിഎച്ച്ഡി ലഭിച്ചത്. ബോധി കോമൺസ് എന്ന വെബ്സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് ചിന്ത പ്രബന്ധം തയാറാക്കിയതെന്നും ആരോപണമുണ്ടായിരുന്നു. ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്യുന്ന ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് രഞ്ജിത്തിന്‍റെയും പ്രിയദർശന്‍റെയും സിനിമകളെന്ന് പ്രബന്ധത്തിൽ പരാമർശമുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com