വീട്ടുകാർക്കുമൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ ഒഴുക്കിൽപ്പെട്ട്‌ മരിച്ചു

വീട്ടുകാരും, ബന്ധുക്കൾക്കുമൊപ്പം പന്നിയാർ പുഴ കാണാൻ പോയ ശ്രീനന്ദ് പാറയിൽ നിന്നും തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു
വീട്ടുകാർക്കുമൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ ഒഴുക്കിൽപ്പെട്ട്‌ മരിച്ചു
symbolic image
Updated on

ഇടുക്കി: പൂപ്പാറയിൽ വീട്ടുകാർക്കുമൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ ഒഴുക്കിൽപ്പെട്ട്‌ മരിച്ചു. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്.

വീട്ടുകാരും, ബന്ധുക്കൾക്കുമൊപ്പം പന്നിയാർ പുഴ കാണാൻ പോയ ശ്രീനന്ദ് പാറയിൽ നിന്നും തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. ഉടൻ കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീനന്ദ് 25 മീറ്ററോളം പുഴയിലൂടെ ഒഴുകിയെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

logo
Metro Vaartha
www.metrovaartha.com