ഒഴുകിപ്പോയ വാട്ടർ ടാങ്ക് തിരികെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

മണർകാട് പറമ്പുകര സ്വദേശി ശരണിന്‍റെ മൃതദേഹമാണ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ശനിയാഴ്ച രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്
Sharan

ശരൺ

Updated on

കോട്ടയം: കനത്ത മഴയിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് തിരികെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മണർകാട് പറമ്പുകര സ്വദേശി ശരണിന്‍റെ മൃതദേഹമാണ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ശനിയാഴ്ച രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മഴയത്ത് ശരണിന്‍റെ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോയിരുന്നു. ഇത് തിരികെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീടിന് പിന്നിലുള്ള വെള്ളക്കെട്ടിൽ ഇയാൾ മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാ സേനയും സ്കൂബ ടീമും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ തെരച്ചിൽ അവസാനിപ്പിച്ച് ശനിയാഴ്ച രാവിലെ വീണ്ടും തുടരുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com