അച്ഛൻ മരിച്ച് രണ്ടാം ദിവസം നവജാതശിശുവും മരിച്ചു; പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

സുധീഷിന്‍റെ സഞ്ചയന ദിവസം കുട്ടിക്ക് പാൽ കൊടുത്ത് ഉറക്കിക്കിടത്തിയതായിരുന്നു.
Newborn dies two days after father's death;

അച്ഛൻ മരിച്ച് രണ്ടാം ദിവസം നവജാതശിശുവും മരിച്ചു; പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

Updated on

തൃശൂർ: നവജാത ശിശു പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. തൃ‌ശൂർ വെള്ളറക്കാട് പരേതനായ സുധീഷിന്‍റെയും മനുരാധയുടെയും മകളാണ് മരിച്ചത്. ജനിച്ച് പതിനെട്ടാം ദിവസമാണ് മരണം. രണ്ടു ദിവസം മുൻപ് കുട്ടിയുടെ പിതാവ് സുധീഷ് (25)വാഹനാപകടത്തിൽ മരിച്ചിരുന്നു. സുധീഷിന്‍റെ സഞ്ചയന ദിവസം കുട്ടിക്ക് പാൽ കൊടുത്ത് ഉറക്കിക്കിടത്തിയതായിരുന്നു.

അൽപ സമയം കഴിഞ്ഞ് നോക്കിയപ്പോൾ കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും മൂക്കിൽ നിന്ന് രക്തവും വന്ന രീതിയിൽ മരിച്ച് കിടക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

logo
Metro Vaartha
www.metrovaartha.com