

അഭിജീത് ദിപ്കെ
കൊച്ചി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പ്രതിഷേധ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് അഭിജീത് ദിപ്കെ.
വോട്ടവകാശം, ജനങ്ങളുടെ ഭക്ഷണക്രമം, വ‍്യക്തിബന്ധങ്ങൾ എന്നിവയ്ക്ക് മേൽ നിയന്ത്രണം കൊണ്ടുവരാനാൺ മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും ദേശീയ പതാക ഉയർത്തിയതിനാണ് താൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് കൂട്ടിച്ചേർത്തു.
ബ്രിട്ടിഷ് ഭരണകാലത്താണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും രാജ‍്യത്തിന്‍റെ എല്ലായിടങ്ങളിലും ദേശീയപതാക ഉയർത്തുമെന്നും ദിപ്കെ വ‍്യക്തമാക്കി. 120 വർഷം അധികാരത്തിൽ തുടർന്നാലും ബി.ആർ. അംബേദ്കറേക്കാളും ജവഹർലാൽ നെഹ്റുവിനേക്കാളും മഹാത്മാ ഗാന്ധിയേക്കാളും വലിയ ആളാകാൻ കഴിയില്ലെന്ന് ദിപ്കെ പറഞ്ഞു.